Advertisement

ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യ കൊവിഡ് വാക്സിൻ ; വാഗ്‌ദാനവുമായി ചിരഞ്ജീവി

April 21, 2021
Google News 4 minutes Read

ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന വാഗ്‌ദാനവുമായി തെലുങ്ക് നടൻ ചിരഞ്ജീവി. താരം നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും (CCC) അപ്പോളോ 24/7 നുമായി സഹകരിച്ചാണ് വാക്സിൻ നൽകുന്നത്.

ഏപ്രിൽ 22 മുതൽ 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെ ചിരഞ്ജീവി അറിയിച്ചു. ഒരു മാസത്തോളം വാക്സിൻ വിതരണം നീണ്ടു നിൽക്കും.

കഴിഞ്ഞ വർഷമാണ് തെലുങ്ക് സിനിമ രംഗത്തെ സഹപ്രവർത്തകരുമായി സഹകരിച്ച് സിസിസിക്ക് ചിരഞ്ജീവി തുടക്കം കുറിച്ചത്. ലോക്ഡൗൺ മൂലം ദുരിതത്തിലായ സിനിമ മേഖലയിലുള്ളവർക്ക് സിസിസി യുടെ നേതൃത്വത്തിൽ ഒട്ടേറെ സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു.

Story highlights: Actor Chiranjeevi to start free covid vaccine for Tollywood artists and Journalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here