ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, മലയാള ഭാഗം ഇഷ്ടപ്പെട്ടില്ലെന്ന് ചിരഞ്ജീവി
മലയാളം ലൂസിഫറിൽ പൂർണ തൃപ്തനല്ലെന്ന് തെലുങ്ക് താരം ചിരഞ്ജീവി. ചിരിഞ്ജീവിക്ക് തന്റെ റീമേക്ക് ചിത്രത്തിന്റെ മലയാള ഭാഗം കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലയെന്നാണ് അറിയിച്ചിരിക്കുന്നത്. ലൂസിഫറിൽ ഒരുപാട് ബോറടിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെന്നാണ് ചിരഞ്ജീവി ആന്ധ്ര പ്രദേശിൽ സിനിമയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.ബോറടിപ്പിക്കുന്ന രംഗങ്ങൾ ഒഴിവാക്കിയാണ് തെലുങ്ക് പതിപ്പായ ഗോഡ്ഫാദർ എന്ന ചിത്രം ഒരുക്കിരിക്കുന്നതെന്ന് ചിരഞ്ജീവി പറഞ്ഞു.(mohanlals lucifer not completely satisfied says chiranjeevi)
“ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, എന്നാൽ ഞങ്ങൾ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, ബോറടിപ്പിക്കുന്ന രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രം ഒരുക്കിരിക്കുന്നത്. ഇത് തീർച്ചയായും എല്ലാവരും തൃപ്തിപ്പെടുത്തും” ചിരഞ്ജീവി ഗോഡ്ഫാദറിന്റെ പ്രൊമോഷനിടെ പറഞ്ഞു.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
തെലുങ്ക് സ്റ്റാർ ചിരഞ്ജീവിയാണ് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഗോഡ്ഫാദറിൽ അവതരിപ്പിക്കുന്നത്. ഒപ്പം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Story Highlights: mohanlals lucifer not completely satisfied says chiranjeevi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here