Advertisement

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പൊലീസുകാരന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരന്‍; 75 വര്‍ഷം തടവ് ലഭിച്ചേക്കാം

April 21, 2021
1 minute Read
derek chauvin

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി. പ്രതിക്ക് എതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിക്ക് 75 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. ശിക്ഷാ വിധി എട്ടാഴ്ചയ്ക്കകം പുറത്തുവന്നേക്കും. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ഇരുന്ന് വീക്ഷിച്ചു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്. ചുമത്തിയ വകുപ്പുകളിലെല്ലാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

Read Also : ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

പ്രത്യേക സാഹചര്യമോ കാരണമോ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരിക്കും ജയില്‍ വാസം കൂട്ടണമോ എന്ന് ജഡ്ജി പീറ്റര്‍ കാഹില്‍ തീരുമാനിക്കുക. തികച്ചും നിര്‍വികാരനായാണ് പ്രതി വിധി കേട്ടത്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിച്ച സംഭവമായിരുന്നു ഫ്‌ളോയിഡിന്റെ കൊലപാതകം.

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് (46) 2020 ജൂണിലാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top