Advertisement

കൊവിഡ് രൂക്ഷം; സർക്കാർ ജീവനക്കാരിൽ 50% പേർക്കും റൊട്ടേഷൻ ക്രമത്തിൽ വർക് ഫ്രം ഹോം ഏർപ്പെടുത്തും

April 21, 2021
2 minutes Read

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരിൽ 50% ജീവനക്കാർക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക് ഫ്രം ഹോം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് ജീവനക്കാരെ കൊവിഡ് നിയന്ത്രണ പരിപാടികൾക്കായി കളക്ടർമാർക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ജില്ലാ കളക്ടർമാർ അതത് ജില്ലയിൽ ലഭ്യമാകുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി ഓരോ പ്രദേശത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഇതോടൊപ്പം സ്വകാര്യ മേഖലയിലും വർക് ഫ്രം ഹോം നടപ്പിലാക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട വകുപ്പിലെ മേധാവികൾ സ്ഥാപന മേധാവികളുമായി ബന്ധപ്പെടുകയും ചെയ്യും.

ഏപ്രിൽ 24 ശനിയാഴ്‌ച പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ,സഹകരണ സ്ഥാപനകൾ തുടങ്ങിയവയുടെ ഓഫീസുകൾക്കും അവധി നൽകും. എന്നാൽ ആ ദിവസം നടക്കേണ്ട ഹയർ സെക്കന്ഡറി പരീക്ഷയ്ക്ക് മാറ്റമില്ല.

Story highlights: Covid 19 restriction kerala, work from home for government employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top