‘കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കും, വാക്ക് മാറ്റുന്ന രീതി സർക്കാരിനില്ല’ : മുഖ്യമന്ത്രി

സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വജയൻ. ഇടക്കിടെ മാറ്റി പറയുന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്സിൻ തരാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്ന് വി.മുരളീധരന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാനാണ് കത്തെഴുതിയതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വി മുരളീധരന് മറുപടി നൽകിയാൽ നിലവിൽ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ലെന്നും കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് വിചണ്ട വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ കേരളം സ്വന്തംനിലയ്ക്ക് വാക്സിൻ വാങ്ങണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന. കേരളത്തിലെ വാക്സിൻ കേന്ദ്രങ്ങളിൽ സമ്പൂർണ ആരാജകത്വമാണെന്ന് വിമർശിച്ച കേന്ദ്രമന്ത്രി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ, കേന്ദ്രവിഹിതത്തിന് മാത്രം കാത്തു നിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്സിൻ വാങ്ങണം എന്ന് ആവശ്യപ്പെട്ടിരുന്നു.
Story highlights: covid vaccine will be free in kerala says pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here