നിലം തൊടാതെ കൊൽക്കത്ത; ചെന്നൈക്ക് കൂറ്റൻ സ്കോർ

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 221 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 220 റൺസ് നേടിയത്. 95 റൺസെടുത്ത് പുറത്താവാതെ നിന്ന ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഋതുരാജ് ഗെയ്ക്‌വാദ് 64 റൺസെടുത്ത് പുറത്തായി.
പോസിറ്റീവ് ഇൻ്റൻ്റോടെയാണ് ചെന്നൈ ഇന്നിംഗ്സ് ആരംഭിച്ചത്. വാംഖഡെയിലെ ബാറ്റിംഗ് പാരഡൈസിൽ അനായാസം ബാറ്റ് വീശിയ ഓപ്പണർമാർ ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത് 115 റൺസ്. ഇരുവരും അർധസെഞ്ചുറിയും തികച്ചു. 13ആം ഓവറിലാണ് ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. ഋതുരാജിനെ വരുൺ ചക്രവർത്തി പറഞ്ഞയച്ചപ്പോൾ മൊയീൻ അലി ക്രീസിലെത്തി. ശരവേഗത്തിൽ 25 റൺസ് നേടിയ മൊയീൻ നരേനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എംഎസ് ധോണി (17) റൺസെടുത്ത് പുറത്തായപ്പോൾ ഇന്നിംഗ്സിലെ അവസാന പന്ത് മാത്രം നേരിട്ട രവീന്ദ്ര ജഡേജ ആ പന്തിൽ സിക്സർ നേടിയാണ് അവസാനിപ്പിച്ചത്. മറുവശത്ത് 60 പന്തുകളിൽ 9 ബൗണ്ടറിയും 4 സിക്സറും സഹിതം 95 റൺസെടുത്ത് ഫാഫ് പുറത്താവാതെ നിന്നു.
ചെന്നൈ ഒരു മാറ്റമാണ് വരുത്തിയത്. ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ച മുൻ ചാമ്പ്യന്മാർ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എങ്കിഡിയെ പകരം കളിപ്പിക്കുന്നു. ഹർഭജൻ, ഷാക്കിബ് അൽ ഹസൻ എന്നിവർക്ക് പകരം കമലേഷ് നഗർകൊടി സുനിൽ നരേൻ എന്നിവർ കൊൽക്കത്തയിലും കളിക്കുന്നു.
ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം പിന്നീട് രണ്ട് മത്സരങ്ങളിലും ചെന്നൈ ആധികാരികമായി വിജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോല്പിച്ച കൊൽക്കത്ത പിന്നീട് രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടു.
Story highlights: csk scored 220 vs kkr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here