കേരളം ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിൻ, ലഭിച്ചത് അഞ്ച് ലക്ഷം മാത്രം : മുഖ്യമന്ത്രി

kerala asked 50 lakh covid vaccine but center supplied only 5 lakh says kerala cm

സംസ്ഥാനത്ത് വാക്‌സിൻ ദൗർലഭ്യം പ്രധാന പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിനാണ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഞ്ച് ലക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ വാക്‌സിൻ പോളിസി സംസ്ഥാനത്തെയും ബാധിച്ചുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിർമാണ കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അർഹമായ വാക്‌സിൻ ലഭ്യമാക്കണം. സംസ്ഥാനങ്ങളെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളി വിടരുതെന്നും സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വോട്ട നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

വാക്‌സിനേഷൻ പരമാവധി ആളുകളിൽ ഏറ്റവും വേഗത്തിൽ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രതിദിനം മൂന്നര ലക്ഷത്തിൽ അധികം ആളുകൾക്ക് വാക്‌സിൻ നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlights: kerala asked 50 lakh covid vaccine but center supplied only 5 lakh says kerala cm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top