Advertisement

പാകിസ്താനിൽ ഭീകരാക്രമണത്തിൽ നാല് മരണം; ലക്ഷ്യം വച്ചത് ചൈനീസ് സ്ഥാനപതിയെ എന്ന് നിഗമനം

April 22, 2021
Google News 2 minutes Read

പാകിസ്താനിൽ ആഡംബര ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. ക്വെറ്റയിലെ സെറീന ഹോട്ടലിലാണ് കാർ ബോംബ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു.

ഭീകരർ ലക്ഷ്യംവച്ചത് ചൈനീസ് സ്ഥാനപതിയെയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടക്കുന്ന സമയം ചൈനീസ് സ്ഥാനപതിയും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി പാകിസ്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.

Story highlights: Deadly Blast At Pakistan Hotel Hosting Chinese Ambassador, 4 Killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here