വിജിലന്‍സിന് മുന്നില്‍ കെ എം ഷാജി രേഖകള്‍ ഹാജരാക്കേണ്ട അവസാന ദിവസം; ഇന്ന് നല്‍കിയേക്കില്ല

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി വിജിലന്‍സിന് മുന്നില്‍ രേഖകള്‍ ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ സ്വര്‍ണത്തിന്റെയും രേഖകള്‍ ആണ് ഹാജരാക്കേണ്ടത്. കെ എം ഷാജി ഇന്ന് രേഖകള്‍ ഹാജരാക്കില്ലെന്ന് പ്രതികരിച്ചു. അടുത്ത ദിവസം തന്നെ രേഖകള്‍ ഹാജരാക്കുമെന്നും ദിവസ പരിധി സാങ്കേതികം മാത്രമെന്നും ഷാജി.
കേസില്‍ കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. വിജിലന്‍സ് പിഡബ്ല്യൂഡിക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വീട് അളക്കണം. അതേസമയം സ്വത്ത് സംബന്ധമായ രേഖകളെല്ലാം ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാല്‍ ഇവരെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. രേഖകള്‍ ലഭിച്ച ശേഷം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരം.
Story highlights: k m shaji, vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here