Advertisement

എറണാകുളം ജില്ലയിൽ ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു

April 22, 2021
2 minutes Read
one and half lakh covid vaccine receievd in ernakulam

എറണാകുളം ജില്ലയിൽ ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനായാണ് ഒന്നര ലക്ഷം കൊവി ഷീൽഡ് വാക്‌സിൻ എത്തിച്ചത്. ഇതിൽ 50000 ഡോസ് വാക്‌സിൻ ജില്ലയിൽ ഉപയോഗിക്കും. ഇതിലൂടെ താത്കാലികമായെങ്കിലും ജില്ലയിലെ വാക്‌സിൻ വിതരണത്തിലെ തടസം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അതേസമയം എറണാകുളം ജില്ലയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കൊളജിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒ.പികളുടെ പ്രവർത്തനം രാവിലെ 9 മണി മുതൽ 11 വരെയായി ക്രമീകരിച്ചു. സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ എറണാകുളം റൂറൽ മേഖലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ റൂറൽ എസ്പി നേരിട്ടെത്തി പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പെരുമ്പാവൂരിലേയും സമീപ സ്ഥലങ്ങളിലേയും സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ മാസ് പരിശോധന ക്യാമ്പും തുടരുകയാണ്.

ഇന്ന് മാത്രം 8560 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ജില്ല താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധനയാണ് നടത്തിയത്. ലക്ഷണങ്ങൾ ഉള്ളവരെ ആർടിപിസിആർ പരിശോധനയ്ക്കും വിധേയരാക്കി.

Story highlights: one and half lakh covid vaccine receievd in ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top