Advertisement

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണം: ഐഎംഎ

April 22, 2021
Google News 1 minute Read

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഐഎംഎ. രോഗലക്ഷണമുള്ളവര്‍ ആര്‍ടിപിസിആര്‍ തന്നെ പരിശോധന നടത്തണം. തെരഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവാണ് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് പി എം സഖറിയാസ് പറഞ്ഞു.

വാക്‌സിനേഷന്‍ സൗജന്യമാക്കണമെന്നും പിജി ഡോക്ടര്‍മാരുടെ അഭാവം കൊവിഡ് ചികിത്സയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ. പ്രതിദിനം ഒരു ലക്ഷത്തില്‍ അധികം കൊവിഡ് പരിശോധന ദിനം പ്രതി നടത്തണം. രണ്ടാം വരവില്‍ കൊവിഡിന് തീവ്രത കൂടുതലാണ്. മരണ നിരക്കും കൂടുന്നുണ്ടെന്നും ഐഎംഎ.

Read Also : 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ അനുവദിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ

അതേസമയം കൊവിഡ് കൂട്ടപരിശോധന അശാസ്ത്രീയമെന്ന് കെജിഎംഒഎ പറഞ്ഞു. സംഘടന മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി. രോഗലക്ഷണങ്ങളുള്ളവരെയും സമ്പര്‍ക്കത്തില്‍പെട്ടവരെയും മാത്രം ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടുത്തണം. ടെസ്റ്റ് പരിശോധന വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച ലാബ് സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണം. ഇപ്പോള്‍ നടക്കുന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും സംഘടന. ഒന്‍പത് നിര്‍ദേശങ്ങള്‍ സംഘടന മുന്നോട്ട് വച്ചു.

Story highlights: indian medical association, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here