ചിലപ്പോഴൊക്കെ ഒരുപാട് വിക്കറ്റുകൾ നേരത്തെ വീഴ്ത്താൻ നിങ്ങൾ ആഗ്രഹിക്കില്ല: എംഎസ് ധോണി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ നേരത്തെ മുൻനിര വിക്കറ്റുകൾ എടുത്തത് മത്സരം ആവേശകരമാക്കിയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ചിലപ്പോഴൊക്കെ ഒരുപാട് വിക്കറ്റുകൾ നേരത്തെ വീഴ്ത്താൻ നിങ്ങൾ ആഗ്രഹിക്കില്ല എന്ന് ധോണി പറഞ്ഞു. കൂറ്റനടിക്കാർ വരും. അങ്ങനെയാണ് മത്സരം കടുത്തതെന്നും ധോണി പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു ശേഷമാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.
“ഒരുപാട് മുൻനിര വിക്കറ്റുകളെടുക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല. കൂറ്റനടിക്കാർ വരും. 200 റൺസുണ്ട്. ഒരു രീതിയിലേ അവർ കളിക്കൂ. നിങ്ങൾക്ക് ഏറെയൊന്നും ചെയ്യാനില്ല. ഒരു വ്യത്യസ്ത ഫീൽഡ് സെറ്റ് ചെയ്യാൻ നിങ്ങൾക്കാവില്ല. ജഡേജയായിരുന്നു ആകെ ഉണ്ടായിരുന്നത്. പന്ത് തിരിയുന്നുണ്ടായിരുന്നു. ഡ്രൈ ആയിരുന്നു. 20 ഓവർ പൂർത്തിയായിരുന്നെങ്കിൽ മത്സരം അല്പം കൂടി കടുപ്പമായേനെ.”- ധോണി പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 18 റൺസിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് വിജയിച്ചത്. ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 66 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ആന്ദ്രേ റസൽ (54), ദിനേശ് കാർത്തിക് (40) എന്നിവരും കൊൽക്കത്തക്കായി തിളങ്ങി. 4 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാർ ആണ് കൊൽക്കത്തയെ തകർത്തത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ കൂറ്റൻ പരാജയം മുന്നിൽ കണ്ട കൊൽക്കത്തയെ റസൽ, കാർത്തിക്, കമ്മിൻസ് എന്നിവർ ചേർന്നാണ് കരകയറ്റിയത്.
Story highlights: Sometimes you don’t want to take early wickets – MS Dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here