Advertisement

സോണി സെബാസ്റ്റ്യനെതിരായ അപവാദ പ്രചാരണം; കണ്ണൂർ യുഡിഎഫ് ചെയർമാനെതിരെ കേസ്

April 22, 2021
Google News 1 minute Read
Sony Sebastian casem UDF

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെ അപകീർത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല യുഡിഎഫ് ചെയർമാൻ പിടി മാത്യുവിനെതിരെ കേസ്. സോണി സെബാസ്റ്റ്യന്റെ പരാതിയിൽ അലക്കോട് പൊലീസാണ് കേസ് എടുത്തത്. കേരള പൊലീസ് ആക്റ്റ് 120 O, ഐപിസി 153 വകുപ്പുകൾ പ്രകാരമാണ് പിടി മാത്യുവിനെതിരെ പൊലീസ് കേസ്.

ഇരിക്കൂറിൽ യുഡിഎഫ് സ്ഥാനാർഥിയായി സോണി സെബാസ്റ്റ്യന്റെ പേര് സജീവമായി ഉയർന്ന സമയത്തായിരുന്നു ജോൺ ജോസഫ് എന്ന വ്യാജ എഫ്ബി അക്കൗണ്ടിൽ നിന്നു സോണിക്കെതിരെ വ്യാപകമായി അഴിമതിയാരോപണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

തെരഞ്ഞെടുപ്പിൽ സ്ഥാനാത്ഥിത്വം ഉറപ്പിക്കുന്ന ഘട്ടത്തിലാണ് സോണിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ജോൺ ജോസഫ് എന്ന എഫ്ബി ഐഡിയിൽ നിന്നുള്ള പോസ്റ്റുകൾ ചർച്ചയായി. തുടർന്ന് സോണി സെബാസ്റ്റ്യൻ സൈബർ സെല്ലിൽ പരാതി നൽകി. സംഭവത്തിലെ അന്വേഷണം ഒടുവിൽ കോൺഗ്രസിലെ പ്രമുഖ നേതാവിലേക്ക് എത്തി. നേതാവിന്റെ ലാൻഡ് ഫോൺ നമ്പർ ഉപയോഗിച്ചാണ് വ്യാജ ഐഡി ഉണ്ടാക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സോണി സെബാസ്റ്റ്യന് പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനമാനങ്ങൾ രാജിവച്ച് പരസ്യ പ്രതിഷേധങ്ങളിൽ പങ്കെടുത്ത നേതാവാണ് പ്രതി ചേർക്കപ്പെട്ട പിടി മാത്യു.

Story highlights: Sony Sebastian, Case against Kannur UDF chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here