എറണാകുളം മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ അധ്യാപക സംഘടന

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ ജീവനക്കാർ രംഗത്ത്. അധ്യാപക സംഘടനയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്ന് അധ്യാപക സംഘടന ആരോപിച്ചു.

പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്നും ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. മെഡിക്കൽ കോളജിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സംവിധാനം വേണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ നേരത്തേയും ജീവനക്കാർ രംഗത്തെത്തിയിരുന്നു.

Story highlights: kalamassery medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top