വാക്‌സിന്‍ നയം പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഒരേ ബോക്‌സിന് പല വില ഈടാക്കുന്നത് ശരിയല്ലെന്നും സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രതിസന്ധി കൊവിഡ് കാരണം മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പൊള്ളയായ പ്രസംഗങ്ങള്‍ അല്ല വേണ്ടത്. രാജ്യത്തിന് പരിഹാരം നല്‍കുകയാണ് വേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Read Also : ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍; സോണിയ ഗാന്ധിക്ക് ഇ-മെയില്‍ പ്രവാഹം
അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി മൂന്ന് ലക്ഷത്തിന് മുകളില്‍ എത്തി. 314835 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2104 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തില്‍ മുകളിലാണ് പ്രതിദിന രോഗികള്‍. 12 സംസ്ഥാനങ്ങളില്‍ പതിനായിരത്തിനു മുകളിലാണ് കണക്ക്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതീവ രൂക്ഷമാണ്.
പ്രതിസന്ധിയുടെ സമയത്ത് സ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജര്ിവാള്‍ ആവശ്യപ്പെട്ടു. രോഗ വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. പൊതുഗതാഗത സംവിധാനത്തില്‍ ഉള്‍പ്പെടെ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
Story highlights: covid 19, sonia gandhi, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here