ജോഫ്ര ആർച്ചർ ഈ സീസണിൽ കളിക്കില്ല; രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി

jofra archer ruled ipl

ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഈ സീസണിൽ ഇനി കളിക്കില്ലെന്ന വെളിപ്പെടുത്തലാണ് രാജസ്ഥാന് തിരിച്ചടി ആയിരിക്കുന്നത്. സർജറിക്ക് ശേഷം വിശ്രമത്തിലായിരുന്ന ആർച്ചർ എപ്പോൾ ടീമിലെത്തും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ വെളിപ്പെടുത്തൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

അതേസമയം, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ റസ്സി വാൻഡർ ഡസൻ രാജസ്ഥാൻ റോയൽസിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫിറ്റ്നസ് ടെസ്റ്റിൽ പാസായിക്കഴിഞ്ഞാൽ താരം ഫ്രാഞ്ചൈസിക്കൊപ്പം ചേരുമെന്നാണ് വിവരം. എന്നാൽ, രാജസ്ഥാൻ റോയൽസ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഫിറ്റ്നസ് ടെസ്റ്റ് പാസായിക്കഴിഞ്ഞാൽ ഫ്രാഞ്ചൈസി വിവരം പുറത്തുവിട്ടേക്കും.

കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസ് ബൗളിംഗ് വിഭാഗത്തെ നയിച്ച ആർച്ചറുടെ അഭാവം ഈ സീസണിൽ ടീമിന് കനത്ത തിരിച്ചടി ആയിട്ടുണ്ട്. ആർച്ചർക്ക് പിന്നാലെ, പരുക്കേറ്റ ഓൾറൗണ്ടർ ബെൻ സ്റ്റോക്സും ടീം വിട്ടു. സ്റ്റോക്സിനെപ്പോലൊരു മാച്ച് വിന്നറുടെ അഭാവത്തിൽ നിന്ന് മുക്തി നേടുന്നതിനു മുൻപ് ഓസീസ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണും നാട്ടിലേക്ക് മടങ്ങി. ബയോ ബബിളിലെ ജീവിതം ദുഷ്കരമാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് താരം ടീം വിട്ടത്. ഒരു മത്സരം പോലും കളിച്ചിരുന്നില്ലെങ്കിലും ലിവിങ്സ്റ്റണിൻ്റെ പോക്ക് രാജസ്ഥാനെ വീണ്ടും സമ്മർദ്ദത്തിലാക്കി. നിലവിൽ ബാക്കപ്പ് വിദേശ താരമായി രാജസ്ഥാനിലുള്ളത് ആന്ദ്രൂ തൈ മാത്രമാണ്. ബാറ്റ്സ്മാന്മാരിൽ ആർക്കെങ്കിലും പരുക്കേറ്റാൽ ടീം കോമ്പിനേഷൻ തന്നെ തകരും.

Story highlights: jofra archer ruled out of ipl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top