എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ രാജൻ അന്തരിച്ചു

എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ രാജൻ (71) അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് പത്ത് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ തുടരവെ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
രാഷ്ട്രീയ വിശുദ്ധിയും ആദർശവും കാത്തു സൂക്ഷിച്ച നേതാവായിരുന്നു കെ. കെ രാജനെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യകതിപരമായി അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Story highlights: NCP state general secretary k k rajan passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here