Advertisement

പ്രതിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പൊലീസുകാരന്‍ പണം തട്ടിയെടുത്ത സംഭവം; കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

April 23, 2021
1 minute Read

കണ്ണൂര്‍ തളിപ്പറമ്പില്‍ എടിഎമ്മില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയുടെ കയ്യിലെ എടിഎം കൈക്കലാക്കി അരലക്ഷം രൂപയോളം പൊലീസുകാരന്‍ തട്ടിയെടുത്ത സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല. കേസില്‍ തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ ഇ എന്‍ ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70000 രൂപ കവര്‍ന്ന സംഭവത്തിലാണ് ഏപ്രില്‍ മൂന്നാം തിയതി ഗോകുലിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോകുലിന്റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന സിപിഒ ശ്രീകാന്ത് 50000 രൂപ കൈക്കലാക്കി.

വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന് പിന്നില്‍ സിപിഒ ശ്രീകാന്തിന് പങ്കുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് റൂറല്‍ എസ്പി നവനീത് ശര്‍മ ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് അന്വേഷണം കുടിയാന്മല സിഐക്ക് കൈമാറിയിരുന്നു. ഒടുവില്‍ ഇരു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് റൂറല്‍ എസ്പി കൈമാറുകയായിരുന്നു.

Story highlights: kannur, crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top