വൈഗ കൊലപാതകം; കൊലയ്ക്കു ശേഷം ഉള്ള സനു മോഹന്റെ ചെയ്തികളിൽ അമ്പരന്ന് പൊലീസ്

..

സഹിൻ ആന്റണി
സീനിയർ റിപ്പോർട്ടർ
കൊച്ചി ബ്യൂറോ
ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മകളെ മകളെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലെ തിയേറ്ററിൽ പ്രീസ്റ്റ് സിനിമ കണ്ട പിതാവ്.
വൈഗയെ കൊലപ്പെടുത്തിയശേഷം സനുമോഹൻ കോയമ്പത്തൂരിൽ എത്തിയത് അന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്. രാവിലെ എട്ടുമണിയോടെ കൂടെ കയ്യിൽ ഉണ്ടായിരുന്ന വൈഗയുടെ സ്വർണ്ണ മാലയും വളയും എല്ലാം വിൽപന നടത്താനുള്ള ശ്രമം ആരംഭിച്ചു. 11 മണിയോടെ ഇവയെല്ലാം വിറ്റു. കിട്ടിയ കാശ് എങ്ങനെയും അടിച്ചുപൊളിച്ചു തീർക്കാനായിരുന്നു നീക്കം. വസ്ത്രശാലയിൽ കേറി കുറച്ചു വസ്ത്രങ്ങൾ എടുത്തു. പിന്നീട് വൈകുന്നേരത്തോടെ സിനിമയ്ക്ക് പോയി. പ്രീസ്റ്റ് എന്ന സിനിമ തീയറ്ററിൽ ഇരുന്ന് സനു മോഹൻ കാണുമ്പോൾ ഇങ്ങ് മുട്ടാർ പുഴയിൽ ഒഴുകി നടന്ന വൈഗയുടെ ശവശരീരം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ തൊട്ടടുത്ത ദിവസം സനുമോഹൻ കാർ വിൽപ്പന നടത്തി അമ്പതിനായിരം രൂപ നേടി. പിന്നീട് ആ പണവുമായി ഗോവയിലേക്ക് കടന്നു. ഗോവയിൽ എത്തിയ ആദ്യം പോയത് കാസിനോയിലേക്കാണ്. അവിടെപ്പോയി ചൂതാടി കൈയിലുള്ള പണം പകുതിയും തീർത്തു. പിന്നീട് ഓരോ ദിവസവും കുറ്റബോധം ഒട്ടും ഇല്ലാതെയുള്ള കറങ്ങി നടക്കുകയായിരുന്നു സനു. ഒടുവിൽ പിടിയിലായപ്പോൾ പോലും സനു മോഹൻറെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും പൊലീസ് കണ്ടിരുന്നില്ല.
Story highlights: vaiga father watched priest after her murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here