കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കൊവിഡ്

കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ജീവനക്കാർക്കും 69 തടവുകാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 20ന് നടത്തിയ പരിശോധനയുടേതാണ് ഫലം.

നേരത്തെ നടത്തിയ പരിശോധനയിലും ചിലർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജയിലിനുള്ളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈൻ സെന്ററിലേക്ക് മറ്റും.

അതേസമയം, കണ്ണൂരിൽ ഇന്ന് മാത്രം 1548 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 594 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധയേറ്റത്.

Story highlights: 71 tested positive in kannur central jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top