എല്ലാ ആശുപത്രികളിലും 25% കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം : മുഖ്യമന്ത്രി

എല്ലാ ആശുപത്രികളിലും 25% കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവര കണക്ക് ജില്ലാ ആരോഗ്യ മേധാവിക്ക് കൈമാറണം. അങ്ങനെ വന്നാൽ എവിടെയൊക്കെയാണഅ കിടക്കകകൾ ഒഴിവെന്നും അവിടേക്ക് രോഗികളെ അയക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുതര അവസ്ഥയിലുള്ള രോഗികൾ പലയിടങ്ങളിലും എത്തിപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ അവിടെ വിദഗ്ധ സേവനം നൽകാൻ സജ്ജമായിരിക്കണം. കൊവിഡ് ചികിത്സയിൽ പ്രാവീണ്യം നേടിയ ആരോഗ്യ പ്രവർത്തകരെ സർക്കാർ സംവിധാനത്തിലേക്ക് വിട്ടുനൽകാൻ ഡിഎംഒ ആവശ്യപ്പെട്ടാൽ ആശുപത്രികൾ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വെന്റിലേറ്ററുകൾക്ക് അറ്റുകുറ്റ പണികളുണ്ടെങ്കിൽ അത് ഉടൻ തന്നെ തീർക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിയു കിടക്കകൾ അനാവശ്യമായി നിറഞ്ഞ് കിടക്കുന്നുണ്ടോ എന്ന് ആശുപത്രികൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story highlights: all hospitals should leave 25 percent for covid patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here