കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. കൂടുതൽ നിയന്ത്രണം വേണമോ എന്നത് അടക്കമുള്ള കാര്യങ്ങൾ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനിക്കും.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നത്. ഇന്നും നാളെയും അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴങ്ങൾ, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾക്കു പ്രവർത്തിക്കാം. ടേക്ക് എവേ, പാഴ്സൽ സേവനങ്ങൾക്കു മാത്രമേ ഹോട്ടലുകളും റസ്റ്റോന്റുകളും തുറക്കാൻ പാടുള്ളൂ. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും പ്രവർത്തിക്കില്ല.

എല്ലാ പ്രവർത്തനങ്ങളും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. ബീച്ചുകൾ പാർക്കുകൾ മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും ഇന്നും നാളെയും അടച്ചിടും. പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാനയാത്രകൾ എന്നിവ അനുവദിനീയമാണ്. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നപടിയുണ്ടാകും.

Story highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top