Advertisement

കൊവിഡ് വാക്‌സിന് നിശ്ചയിച്ചിരിക്കുന്ന വില ന്യായമല്ല : മുഖ്യമന്ത്രി

April 24, 2021
1 minute Read
covid vaccine distribution on holidays too

കൊവിഡ് വാക്‌സിന് നിശ്ചയിച്ചിരിക്കുന്ന വില ന്യായമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വാക്‌സിന്‍ ചാലഞ്ചില്‍ പ്രതിപക്ഷനേതാവിനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും മറുപടി കൊടുക്കാത്തതാണ് ഭേദമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഒരു വാക്‌സിന് മൂന്നു വിലയാണ് സംസ്ഥാനത്ത് ഈടാക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിച്ച വിലപോലും കൂടുതലാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന അറുനൂറുരൂപ രാജ്യാന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിന്‍ ചാലഞ്ചിനെതിരായ രമേശ് ചെന്നിത്തലയുടേയും വി.മുരളീധരന്റേയും വിമര്‍ശനങ്ങള്‍ക്ക് പ്രതിപക്ഷ നേതാവെന് നിലയ്ക്ക് രണ്ടുപേര്‍ മത്സരിക്കുകയാണെന്നായിരുന്നു മറുപടി. ആശ്ചര്യകരമായ നിലപാടാണ് ഇരുവരും സ്വീകരിക്കുന്നത്.

വാക്‌സിന്‍ ചാലഞ്ചിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഒക്‌സിജന്റെ കാര്യത്തില്‍ കേരളത്തിന് ആശങ്കയില്ല. ആവശ്യം കഴിഞ്ഞുള്ള ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights: covid vaccine price unjustifiable says kerala cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top