കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം; കര്‍ശന നിയമനടപടിക്ക് പൊലീസ്

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിക്കൊരുങ്ങി പൊലീസ്. ഇത്തരക്കാരെ കണ്ടെത്താൻ സൈബര്‍ പട്രോളിംഗ് നടത്താന്‍ ഡിജിപി നിർദേശം നൽകി. പൊലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നീ വിഭാഗങ്ങൾ സൈബർ പട്രോളിങ് നടത്തും.
നിരവധി തെറ്റായ സന്ദേശങ്ങളാണ് കൊവിഡ് വാക്സിനേഷൻ അനുബന്ധിച്ച് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. കൊവിഡ് വാക്സിൻ കുത്തിവച്ചാലുണ്ടാകാവുന്ന പാർശ്വഫലങ്ങൾ മുതൽ ഈ വ്യാജ സന്ദേശത്തിൽ പെടും.
രാജ്യം ഒന്നാകെ മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ഈ അവസരത്തിൽ ഇത്തരം വ്യാജ പ്രചാരണം നടത്തുന്നവരെ നിയമപരമായി നേരിടാനാണ് പൊലീസിന്റെ തീരുമാനം.
Story highlights: covid 19, covid vaccine, police to take action against hoax messages on covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here