എറണാകുളത്ത് പൊതു ഗതാഗത മേഖല നഷ്ടത്തിലേക്ക്

കൊവിഡ് വ്യാപനം രൂക്ഷമായതോടെ എറണാകുളം ജില്ലയിലെ പൊതുഗതാഗത മേഖല കടുത്ത പ്രതിസന്ധിയില്‍. കെഎസ്ആര്‍ടിസി , സ്വകാര്യ ബസ് സര്‍വീസുകളുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരില്‍ നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
ഓരോ ദിവസം പിന്നിടുമ്പോഴും വരുമാനത്തിലുണ്ടാകുന്ന കുറവിനെ തുടര്‍ന്ന് 200 ഓളം സ്വകാര്യ ബസുകളാണ് കട്ടപ്പുറത്തായത്. നഷ്ടം സഹിച്ച് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ആളുകള്‍ കയറാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ പല ട്രിപ്പുകളും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്.
സര്‍ക്കാര്‍ വാഹനമായ കെഎസ്ആര്‍ടിസിയുടെ സ്ഥിതിയും മറിച്ചല്ല. കര്‍ഫ്യൂവിനെ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ സാധരണ നിലയിലും രാത്രി സമയങ്ങളില്‍ 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറക്കുറച്ചുമാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. കര്‍ഫ്യൂ ദിവസങ്ങളിലെ ജനങ്ങളുടെ പ്രതികരണം എങ്ങനെ എന്ന് വിലയിരുത്തിയ ശേഷമാകും സ്വകാര്യ ബസുകള്‍ തുടര്‍ന്നുള്ള സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
Story highlights: covid 19, ernakulam, public transport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here