Advertisement

കൊൽക്കത്തയെ വീഴ്ത്തി രാജസ്ഥാൻ

April 24, 2021
1 minute Read
rajasthan defeats kolkata in IPL 2021

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. കൊൽക്കത്ത ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.

42 റൺസെടുത്ത് പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസണും 24 റൺസെടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് മില്ലറും ചേർന്നാണ് രാജസ്ഥാന് ജയം ഒരുക്കിയത്.

നാല് ഓവറിൽ 23 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസാണ് കൊൽക്കത്തയെ ചുരുങ്ങിയ സ്കോറിൽ പിടിച്ചുകെട്ടിയത്. ക്രിസ് മോറിസാണ് കളിയിലെ താരം.

Story highlights: rajasthan defeats kolkata in IPL 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top