Advertisement

വാക്സിൻ ഇറക്കുമതിയിൽ ഇളവ്

April 24, 2021
1 minute Read
covid vaccine distribution on holidays too

വാക്സിൻ ഇറക്കുമതിയിൽ ഇളവ് വരുത്തി കേന്ദ്രം. കൊവിഡ് വാക്സിന് മൂന്ന് മാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോ​ഗത്തിലായിരുന്നു തീരുമാനം.

രാജ്യത്തെ ഓക്സിജൻ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
രോ​ഗികൾക്ക് വീടുകളിലും ഓക്സിജൻ സൗകര്യം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. ഓക്സിജനും അനുബന്ധ ഉഫകരണങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കാനും തീരുമാനമായി.

കസ്റ്റംസ് ക്ലിയറൻസ് അതിവേ​ഗം നൽകാനും നിർദേശമുണ്ട്. ഓക്സിജൻ വിതരണം സു​ഗമമാക്കാൻ എല്ലാ മന്ത്രാലയങ്ങളും ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിൽ തീരുമാനമായി.

Story highlights: covid 19, covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top