Advertisement

പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെക്കാൻ തെരുവിലിറങ്ങി ആഘോഷം; 20 പേർക്കെതിരെ കേസ്

April 25, 2021
Google News 1 minute Read
case against 20 students

പ്ലസ് ടു പരീക്ഷ കഴിഞ്ഞതിൻ്റെ ആഹ്ലാദം പങ്കുവെക്കാൻ തെരുവിലിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലോക്കിട്ട് കോട്ടക്കൽ പൊലീസ്. പുത്തൂർ ബൈപാസ് റോഡിൽ നിന്നും വാഹന റാലിയായി കോട്ടപ്പടി വഴി കോട്ടക്കൽ ടൗണിലേക്ക് റാലി നടത്താനായിരുന്നു വിദ്യാർത്ഥികളുടെ പദ്ധതി. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു

കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി കാറുകളിലും ബൈക്കുകളിലും മാസ്ക് ധരിക്കാതെയും വാഹനത്തിന്റെ മുകളിൽ കയറിയിരുന്നും ആഘോഷമാക്കി വന്നിരുന്ന വിദ്യാർഥികളെ കൊവിഡ് കർശന പരിശോധനയുടെ ഭാഗമായി കോട്ടപ്പടിയിൽ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ആഡംബര വാഹനങ്ങൾ അടക്കം നാലു വാഹനങ്ങൾ പിടികൂടി. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.

വിദ്യാർഥികളുടെ റാലിയിൽ മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാതെ റോഡിൽ ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. 3 കാറുകളും രണ്ട് ബൈക്കുകളും പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്. 28,469 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 338 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി.

Story highlights: case against 20 plus two students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here