അതിതീവ്ര കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വീഴ്ചകളിൽ ആർ.എസ്.എസിന് അതൃപ്തി

അതിതീവ്ര കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീഴ്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച് ആർ.എസ്.എസ്. കേന്ദ്രത്തിന്റെ വീഴ്ചയെ ആർഎസ്എസ് പരോക്ഷമായ് വിമർശിച്ചു.

രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹോസബാലെ ആരോപിച്ചു. ഈ പ്രതികൂല സാഹചര്യം മുതലെടുത്ത് രാജ്യത്ത് നിഷേധാത്മകതയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും. കൊവിഡ് ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ്. കൊവിഡ് സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്ന രാജ്യ വിരുദ്ധ ശക്തികൾക്ക് എതിരെ ഒറ്റക്കെട്ടായ് നിലകൊള്ളണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു.

Story highlights: covid 19, rss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top