ആത്മഹത്യയ്ക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകട നില തരണം ചെയ്തു

Adityan commit suicide overcome

കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകട നില തരണം ചെയ്തു. ഇതേ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ വാർഡിലേക്ക് ആദിത്യനെ മാറ്റി. സ്വരാജ് റൗണ്ടിൽ കാറിലാണ് ആദിത്യനെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കുടുംബ ബന്ധത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് ആദിത്യൻ്റെ മൊഴി.

ഇന്നലെ, കൈയിലെ ഞരമ്പ് മുറിച്ച് നിലയിൽ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത്. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിലാണ് താരത്തെ കണ്ടെത്തിയത്. നിർത്തിയിട്ടിരിക്കുന്ന കാറിൽ തളർന്നുകിടക്കുന്ന ഇയാളെ നാട്ടുകാരാണ് കണ്ടെത്തിയത്. പൊലീസെത്തി ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ആദിത്യൻ ചികിത്സയിലായിരുന്നു.

ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായി കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അമ്പിളി ദേവി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Story highlights: Actor Adityan, who tried to commit suicide, has overcome

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top