Advertisement

കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് അമേരിക്ക

April 26, 2021
Google News 1 minute Read

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക അറിയിച്ചു.

അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. സള്ളിവനും അജിത് ഡോവലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. കൊറോണയ്‌ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് ആവശ്യമുള്ള മറ്റ് ഉപകരണങ്ങളും ഉടൻ നൽകുമെന്നും എമിലി അറിയിച്ചു.

കോവിഷീൽഡ് വാക്‌സിൻ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ കയറ്റി അയക്കുന്നതിന് നേരത്തെ അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് അനുസരിച്ച് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിൻ കയറ്റി അയച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് അത്യാവശ്യം വന്നപ്പോൾ ജോ ബൈഡൻ നേതൃത്വം നൽകുന്ന അമേരിക്കൻ സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നായിരുന്നു വിമർശനം.

Story highlights: covid 19, covid vaccine, america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here