Advertisement

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധന; ആശങ്കയിൽ മലപ്പുറം

April 27, 2021
Google News 1 minute Read

കൊവിഡ് വ്യാപന ആശങ്കയിൽ മലപ്പുറം. ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഉണ്ടായ വൻ വർധനവാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്.

അഞ്ചു ദിവസം കൊണ്ട് 8 ശതമാനം വർധനവാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഉണ്ടായത്. 22 ശതമാനം ആയിരുന്നത് 30.01 ശതമാനമായി ഉയർന്നു. പരിശോധനക്ക് വിധേയമാകുന്ന 10 ൽ മൂന്ന് പേർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ജില്ല എത്തി നിൽക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനമാണ് സ്ഥിതി വഷളാക്കിയത്. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച 2455 പേരിൽ 2344 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23597 ആയി ഉയരുകയും ചെയ്തു. ജില്ലയിൽ ആരിൽ നിന്നും രോഗം പകരാവുന്ന സഹചര്യമാണെന്നും അതീവ ജാഗ്രത പുലർത്താനുമാണ് ജില്ലാ ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

കൊണ്ടോട്ടി, മലപ്പുറം, വാഴക്കാട്, പൊന്നാനി മേഖലകളിലാണ് വ്യാപനം രൂക്ഷം. ജില്ലയിൽ 23 ഇടങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. മറ്റിടങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുതാനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. അടുത്ത ദിവസം ചേരുന്ന സർവ കക്ഷി യോഗ ശേഷം ഈ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകും.

Story highlights: covid 19, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here