Advertisement

എറിഞ്ഞുപിടിച്ച് ആർസിബി; ഒരു റൺ ജയത്തോടെ വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമത്

April 27, 2021
Google News 1 minute Read
RCB won DC run

ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം ഒരു റണ്ണിനാണ് ആർസിബി ഡൽഹിയെ കീഴ്പ്പെടുത്തിയത്. ബാംഗ്ലൂർ മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് മാത്രമേ നേടാനായുള്ളൂ. 58 റൺസെടുത്ത ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഷിംറോൺ ഹെട്‌മെയർ 53 റൺസ് നേടി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തി.

ശിഖർ ധവാൻ (6), സ്റ്റീവ് സ്മിത്ത് (4) എന്നിവർ വേഗം പുറത്തായി. യഥാക്രമം കെയിൽ ജമീസൺ, മുഹമ്മദ് സിറാജ് എന്നിവർക്കായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഋഷഭ് പന്തിനൊപ്പം നിന്ന് പൊരുതിയ പൃഥ്വി ഷായും (21) വൈകാതെ മടങ്ങി. നാലാം വിക്കറ്റിൽ പന്തിനൊപ്പം ചേർന്ന സ്റ്റോയിനിസ് 45 റൺസ് കൂട്ടിച്ചേർത്തു. വളരെ സാവധാനം ഇരുവരും ചേർന്ന് ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെ സ്റ്റോയിനിസ് (22) വീണു. ഹർഷൽ പട്ടേലിനായിരുന്നു വിക്കറ്റ്.

ആറാം നമ്പറിൽ ഷിംറോൺ ഹെട്‌മെയർ എത്തി. ഗ്രൗണ്ടിൻ്റെ നാലുപാടും ബൗണ്ടറികൾ പായിച്ച ഹെട്മെയർ ആണ് ഇന്നിംഗ്സിൽ ആദ്യമായി ഡൽഹിയെ പോൾ പൊസിഷനിൽ കൊണ്ടുവന്നത്. മത്സരത്തിൽ ബാംഗ്ലൂരിൻ്റെ ഏറ്റവും മികച്ച ബൗളറായ കെയിൽ ജമീസണിൻ്റെ ഒരു ഓവറിൽ മൂന്ന് സിക്സർ അടക്കം 20 റൺസടിച്ച ഹെട്മെയർ 23 പന്തിൽ ഫിഫ്റ്റി തികച്ചു.

അവസാന ഓവറിൽ ജയിക്കാൻ 14 റൺസാണ് വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിലെ ഓവറിലെ അവസാന പന്തിൽ വേണ്ടത് 6 റൺസ്. എന്നാൽ ബൗണ്ടറിയടിക്കാനേ പന്തിനു കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിന് 1 റൺ ജയം. പന്തും ഹെട്‌മെയറും പുറത്താവാതെ നിന്നു.

Story highlights: dc won agains rcb by 1 run

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here