എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രമെന്ന് ഡിഎംഒ

എറണാകുളത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം. ഇന്നു കൂടി മാത്രമേ വാക്‌സിൻ വിതരണം നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എം. കെ കുട്ടപ്പൻ ട്വന്റിഫോറിനോട് പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം നടത്തുകയെന്നും ഡിഎംഒ പറഞ്ഞു.
സ്റ്റോക്ക് ഉണ്ടായിരുന്ന വാക്‌സിൻ തീർന്നിരിക്കുകയാണെന്നും സ്റ്റോക്ക് ലഭിക്കാതെ ഇനി വാക്‌സിൻ വിതരണം നടക്കില്ലെന്നും ഡിഎംഒ വിശദീകരിച്ചു. ജില്ലയിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. ബെഡ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായും ഡിഎംഒ വ്യക്തമാക്കി.
Story highlights: covid 19, covid vaccine,ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here