Advertisement

കൊവിഡ് ബ്രിഗേഡിലേക്ക് കൂടുതൽ ആളുകൾ കടന്നുവരണം: മുഖ്യമന്ത്രി

April 27, 2021
Google News 1 minute Read
join Covid Brigade Pinarayi

കൊവിഡ് ബ്രിഗേഡിലേക്ക് കൂടുതൽ ആളുകൾ കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരുടെ കുറവുണ്ടെന്നും കൂടുതൽ ആളുകൾ കൊവിഡ് ബ്രിഗേഡിലേക്ക് കടന്നുവരാൻ തയ്യാറാവണെമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം മറികടക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറവാണ്. ഇത് വലിയ പ്രതിസന്ധിയാണ്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13625 പേർ കൊവിഡ് ബ്രിഗേഡിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉള്ളത്. കൂടുതൽ ആളുകൾ കൊവിഡ് ബ്രിഗേഡിൻ്റെ ഭാഗമാവണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ കൊവിഡ് ബ്രിഗേഡ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈ നാടിന് സേവനം ആവശ്യമായ സമയമാണ് ഇത്. ചരിത്രപരമായ ഒരു നീക്കത്തിൽ പങ്കെടുക്കാൻ ആളുകൾ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത കൃത്യമായി വിലയിരുത്തി എന്നും തടസ്സപ്പെടാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story highlights: More people should join Covid Brigade: Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here