കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേയ്ക്ക്; മുന്നറിയിപ്പുമായി ആർ.ബി.ഐ

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആർ.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിർത്താനായില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക തകർച്ചയായിരിക്കുമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക നിയന്ത്രണങ്ങൾ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാർച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇതിൽ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാംതരംഗത്തിനേക്കാൾ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി.

Story highlights: covid 19, RBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top