സംസ്ഥാനത്ത് ഓക്സ്ജിൻ ലഭ്യത തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നുണ്ട്: മുഖ്യമന്ത്രി

supply oxygen Pinarayi Vijayan

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത കൃത്യമായി വിലയിരുത്തി എന്നും തടസ്സപ്പെടാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

“ഓക്സിജൻ ലഭ്യത കൃത്യമായി വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങളാണ് നടത്തുന്നത്. ഒരു കാരണവശാലും ഓക്സിജൻ ലഭ്യത തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാവാതിരിക്കാൻ തന്നെയാണ് മുൻകരുതൽ എടുക്കുന്നത്. രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെഡുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ആവശ്യമായ തോതിലുള്ള ബഫർ സ്റ്റോക്ക് ഉണ്ടാക്കും. ഇ_ എസ് ഐ കോർപ്പറേഷനു കീഴിലുള്ള ബെഡുകൾ കൂടി ഓക്സിജൻ ബെഡുകളാക്കി മാറ്റാം എന്ന് കോർപ്പറേഷൻ സമ്മതിച്ചിട്ടുണ്ട്.”- മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 32 മരണങ്ങളും സ്ഥിരീകരിച്ചു. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്.

Story highlights: The state is taking precautionary measures to ensure uninterrupted supply of oxygen: Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top