ട്രെയിനിനുള്ളിൽ യുവതിയെ അക്രമിച്ച സംഭവം; പ്രതിയുടെ ചിത്രം ട്വന്റിഫോറിന്

ഗുരുവായൂർ- പുനലൂർ പാസഞ്ചറിൽ യുവതിയെ അക്രമിച്ച പ്രതിയുടെ ചിത്രം ട്വന്റിഫോറിന്. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ട്രെയിനിലെ കമ്പാർട്ട്‌മെന്റിൽ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ സ്‌ക്രൂഡ്രൈവർ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.
തലയ്ക്ക് സാരമായി പരുക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story highlights: man who attacked woman in punalur passenger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here