പ്രണയത്തെ എതിർത്തു; സഹോദരനെ കൊലപ്പെടുത്തി നടി ഷനായ

actress shanaya killed brother

കന്നഡ നടിയും പങ്കാളിയും ചേർന്ന് നടിയുടെ സഹോദരനെ കൊലപ്പെടുത്തി. കന്നഡ താരം ഷനായ കത്വേയും പങ്കാളി നിയാസും ചേർന്നാണ് കൊലപാതകം നടത്തിയത്.

വ്യവസായിയായ നിയാസുമൊത്തുമുള്ള താരത്തിന്റെ പ്രണയത്തിന് സഹോദരൻ രാകേഷ് കത്വേ എതിരായിരുന്നു. ഇക്കാരണത്താലാണ് സഹോദരനെ നടിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇരുവരും ചേർന്ന് മൃതദേഹം കാട്ടിൽ കൊണ്ടുപോയി കത്തിച്ചു.

രാകേഷ് കത്വേയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രിൽ 12ന് കത്തി കരിഞ്ഞ നിലയിൽ ഒരു അജ്ഞാത മൃതദേഹം ദേവര​ഗുഡിഹൾ കാട്ടിൽ കണ്ടെത്തുന്നത്. ഇത് രാകേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയും കൂടുതൽ അന്വേഷണത്തിൽ കൊലപാതകികളെ തിരിച്ചറിയുകയും ചെയ്തു.

ഷനായ കത്വേയുടെ പുതുതായി പുറത്തിറങ്ങാനുള്ള ചിത്രം ഛോട്ടാ ബോംബെയാണ്.

Story highlights: actress shanaya killed brother

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top