കള്ളപ്പണക്കേസ്; സന്ദീപിനും സരിത്തിനും ജാമ്യം

സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് 9 മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ കൂട്ട് പ്രതികളായ സ്വപ്ന സുരേഷ്, എം ശിവശങ്കര്‍ എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സന്ദീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കസ്റ്റംസ് കേസില്‍ കൊഫെപോസ ചുമത്തപ്പെട്ടതിനാല്‍ ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. ഇ ഡി കേസിന് പുറമെ കസ്റ്റംസ്, എന്‍ഐഎ കേസുകളില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
Story highlights: gold smuggling, black money case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here