എറണാകുളത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

എറണാകുളത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. 96 പേർ നിലവിൽ ചികിത്സയിൽ ഉണ്ട്.
എറണാകുളം റൂറൽ ലിമിറ്റിലെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ മാത്രം എട്ട് ഉദ്യോഗസ്ഥർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരിൽ ഭൂരിഭാഗവും 2 ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
എറണാകുളം റൂറൽ ലിമിറ്റിൽ മാത്രം 450 ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചു. കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിൽ ഏർപ്പെട്ടവരിൽ ആണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. കല്ലൂർക്കാട്, കോടനാട്, അങ്കമാലി, പിറവം സ്റ്റേഷുകളിൽ പകുതിയിലധികം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്കായി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ വേണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ ഗ്ലൗസും മാസ്‌കും ഉപയോഗിക്കണമെന്ന് പൊലീസിനും നിർദേശമുണ്ട്. ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ നടത്തുമ്പോൾ പിപിഇ കിറ്റും നിർബന്ധമാക്കി.
Story highlights: covid 19, ernakulam, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here