Advertisement

കറുകച്ചാലിൽ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

April 29, 2021
1 minute Read

കോട്ടയം കറുകച്ചാലിൽ സ്വകാര്യബസ് ഡ്രൈവറായ യുവാവിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുലാണ് ശനിയാഴ്ച മരിച്ചത്. സംഭവത്തിൽ തോട്ടയ്ക്കാട് സ്വദേശികളും രാഹുലിന്റെ സഹപ്രവർത്തകരുമായ വിഷ്ണു, സുനീഷ് എന്നിവർ അറസ്റ്റിലായി.

ശനിയാഴ്ച പുലർച്ചെ 5.50 ഓടെ സ്വന്തം കാറിനടിയിലായിരുന്നു രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്നതാവാം മരണകാരണമെന്നാണ് പൊലീസടക്കം കരുതിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിലും അസ്വാഭികത തോന്നിയില്ല. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാഹുലിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

Story highlights: murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top