കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്ത് ഡീൻ കുര്യാക്കോസ് എം.പി

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകൾ ഏറ്റെടുത്ത് ഇടുക്കി എം. പി ഡീൻ കുര്യക്കോസ്. എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസേനയാണ് മണ്ഡലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടത്തുന്നത്. ഇതിനായി ഏഴ് നിയോജകമണ്ഡലങ്ങളിലും പ്രത്യേക കോഡിനേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി. ഇതോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ നടപടികളുമായി ഡീൻ കുര്യാക്കോസും കൂട്ടരും രംഗത്തെത്തിയത്. കൂടുതൽ യുവാക്കളെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുകയാണ് ലക്ഷ്യമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ഇടുക്കി എം.പിയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് രൂപം നൽകിയത്. ദുരന്ത നിവാരണ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് സേനയിലെ അംഗങ്ങള്‍.

Story highlights: dean kuriakose, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top