റസലാട്ടം തുണയായി; കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ

dc runs win kkr

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 155 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റൺസെടുത്തത്. 45 റൺസെടുത്ത് പുറത്താവാതെ നിന്ന ആന്ദ്രേ റസൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 43 റൺസെടുത്തു. ഡൽഹിക്കായി അക്സർ പട്ടേലും ലളിത് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കൃത്യതയോടെ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ കൊൽക്കത്തയെ കെട്ടുപൊട്ടിച്ചോടാൻ അനുവദിച്ചില്ല. 15 റൺസെടുത്ത നിതീഷ് റാണയെ പുറത്താകിയ അക്സർ പട്ടേലാണ് ആദ്യം കൊൽക്കത്തയ്ക്ക് തിരിച്ചടി നൽകിയത്. രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠി-ശുഭ്മൻ ഗിൽ സഖ്യം 44 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോറിംഗ് മെല്ലെയായിരുന്നു. ത്രിപാഠിയെ (19) പുറത്താക്കി മാർക്കസ് സ്റ്റോയിനിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഓയിൻ മോർഗൻ (0), സുനിൽ നരേൻ (0) എന്നിവർ ലളിത് യാദവിൻ്റെ ഇരകളായി മടങ്ങി. ഏറെ വൈകാതെ ശുഭ്മൻ ഗില്ലും (43) മടങ്ങി. ദിനേഷ് കാർത്തികിനും (14) അധികം ആയുസുണ്ടായില്ല. അക്സർ പട്ടേലാണ് കാർത്തികിനെ മടക്കി അയച്ചത്.

അവസാന ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്ത ആന്ദ്രേ റസറും പാറ്റ് കമ്മിൻസും ചേർന്നാണ് കൊൽക്കത്തയെ 150 കടത്തിയത്. റസൽ (45), കമ്മിൻസ് (11) എന്നിവർ പുറത്താവാതെ നിന്നു.

Story highlights: dc need runs to win vs kkr

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top