കൊടകര കുഴൽപ്പണ കേസ്; പരാതിക്കാരനായ ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനെന്ന് പൊലീസ്

കൊടകര കുഴൽപ്പണ കവർച്ച കേസിലെ പരാതിക്കാരൻ ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തനെന്ന് പൊലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതിൽ കൂടുതൽ പണം കണ്ടെത്തിയെന്ന് തൃശൂർ എസ്.പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തിൽ കൂടുതൽ പണം ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചുവരികയാണ്. കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.

അതേസമയം, പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കെന്ന് ധർമ്മരാജൻ പൊലീസിൽ മൊഴി നൽകി. ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. താനും ധർമ്മരാജനും തമ്മിൽ വർഷങ്ങളായുള്ള ബിസിനസ് ബന്ധമെന്നാണ് സുനിൽ നായിക് പൊലീസിനോട് വ്യക്തമാക്കിയത്. ധർമ്മരാജന്റേയും സുനിൽ നായിക്കിന്റേയും മൊഴികൾ പൊലീസ് വിശദമായി പരിശോധിക്കും.

അതിനിടെ കേസിൽ ഒരു പ്രതികൂടി പൊലീസ് കസ്റ്റഡിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ലകേസിൽ അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

Story highlights: kodakara hawala case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top