Advertisement

വീട്ടിലിരുന്ന് ഫലമറിയണം; ആഹ്ലാദ പ്രകടനം നടത്താൻ നിരത്തിലിറങ്ങരുത്: മുഖ്യമന്ത്രി

April 29, 2021
Google News 1 minute Read
election results home Pinarayi

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപ ദിവസം നിരത്തിലിറങ്ങി ആൾക്കൂട്ടം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം കൂട്ടുന്ന ദിവസമായി ഫലപ്രഖ്യാപന ദിവസം മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങളുമായി പൊതു സ്ഥലങ്ങളില്‍ ആള്‍കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി മാറരുത്, ഇക്കാര്യം സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായതാണ്. ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്.”- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് കേരളത്തിൽ വ്യാഴാഴ്ച 38,607 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസർഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story highlights: Know election results at home: Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here