പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ബും, നോര്‍ത്ത് കൊല്‍ക്കത്ത തുടങ്ങിയ മേഖലകളിലാണ് തെരഞ്ഞെടുപ്പ്.
84 ലക്ഷത്തോളം സമ്മതിദായകര്‍ 11,860 പോളിംഗ് ബൂത്തുകളിലാണ് വോട്ട് ചെയ്യുക. സംയുക്ത മോര്‍ച്ചയ്ക്ക് ശക്തമായ വേരുകളുള്ള മുര്‍ഷിദാബാദ് മേഖലയിലെ 17 സീറ്റുകളില്‍ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. 641 കമ്പനി കേന്ദ്രസേനയെ ആണ് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വിന്യസിച്ചിട്ടുള്ളത്.
Read Also : പശ്ചിമ ബംഗാള്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ബിര്‍ബും ജില്ലാ തൃണമുള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ രാവിലെ ഏഴ് മണി വരെ നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ തൃണമുല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊറോണാ വ്യാപനത്തിന്റെ പശ്ചത്തലത്തില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ്.
Story highlights: west bengal, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here