Advertisement

മധ്യപ്രദേശില്‍ വാക്‌സിന്‍ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയില്‍

May 1, 2021
Google News 1 minute Read

മധ്യപ്രദേശില്‍ കൊവിഡ് വാക്‌സിന്‍ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാര്‍സിംഗ്പൂരിലെ കരേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. 2,40,000 ഡോസ് കൊവാക്‌സിന്‍ ആണ് ട്രക്കില്‍ ഉണ്ടായിരുന്നത്. 8 കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് വാക്‌സിന്‍.

വിവരം ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയ പൊലീസ് ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story highlights: covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here