കൊവിഡ് വാർത്തകൾക്ക് പ്രാധാന്യം; തെരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് ടൈംസ് നൗ

നാളെ പ്രഖ്യാപിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് പ്രമുഖ വാർത്താ ചാനലായ ടൈംസ് നൗ. കൊവിഡ് വാർത്തകൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും തെരഞ്ഞെടുപ്പ് വാർത്തകൾ ഫ്ലാഷ് ന്യൂസുകളായി മാത്രമേ നൽകുകയുള്ളൂ എന്നും ടൈംസ് നൗ അറിയിച്ചു. വാർത്താകുറിപ്പിലൂടെയാണ് അറിയിപ്പ്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ഇക്കാര്യങ്ങൾ അവർ പങ്കുവച്ചിട്ടുണ്ട്.
‘സമീപകാല ഓർമ്മയിൽ, നമ്മുടെ രാഷ്ട്രം അതിന്റെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാർത്ത ജനങ്ങളിൽ എത്തിക്കുന്നത് ധാർമ്മികതയ്ക്ക് അനുസൃതമായി, കൊവിഡ് വാർത്തകളെ മുൻഗണനയായി നിലനിർത്താൻ തീരുമാനിച്ചു, മെയ് 2 ലും അതിനുശേഷവുമുള്ള ഞങ്ങളുടെ പ്രത്യേക തിരഞ്ഞെടുപ്പ് കവറേജ് താത്കാലികമായി നിർത്തിവച്ചു. ഞങ്ങളുടെ കവറേജിലൂടെ കാഴ്ചക്കാർക്ക് കൊവിഡ് അനുബന്ധ വാർത്താ റിപ്പോർട്ടുകൾ, വാക്സിനേഷൻ ഡ്രൈവിന്റെ അവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, ഹെൽപ്പ് ലൈനുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പ്രതീക്ഷിക്കാം കൂടാതെ ചാനലിലെ ആരോഗ്യ, മാനസിക ക്ഷേമ വിദഗ്ധരുമായി സംവദിക്കാനും കഴിയും. വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾക്കായി തിരയുന്ന ഞങ്ങളുടെ കാഴ്ചക്കാർക്കായി, ഞങ്ങൾ പതിവായി വാർത്താ അപ്‌ഡേറ്റുകൾ നടത്തും.’- ടൈംസ് നൗ പറയുന്നു.
ടൈംസ് നൗവിലെ 60ഓളം ജീവനക്കാരുടെ കുടുംബങ്ങളാണ് കൊവിഡ് ബാധിതരായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാനലിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുകയാണ്.
Story highlights: Times Now suspends election results coverage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here