സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; 18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്നില്ലെന്ന് സൂചന

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം അതിരൂക്ഷം. 18-45 വരെ വയസ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നില്ല. ഇവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കാന്‍ മൂന്ന് മാസമെടുക്കുമെന്നും സൂചന. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനെ നിര്‍ദേശമുള്ളുവെന്നും അധികൃതര്‍.
മൂന്ന് ലക്ഷത്തോളം വാക്‌സിന്‍ ഡോസുകളെ സംസ്ഥാനത്ത് സ്റ്റോക്കുള്ളൂവെന്നും വിവരം. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഒരു കോടി വാക്‌സിന്‍ സംസ്ഥാനത്ത് എത്തിയിട്ടില്ല. നേരിട്ട് കമ്പനികളില്‍ നിന്ന് സംസ്ഥാനം വാക്‌സിന്‍ വാങ്ങുന്നതിനുള്ള നീക്കവും ഇഴയുകയാണ്. മിക്ക സംസ്ഥാനങ്ങളും 45 വയസുവരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം നീട്ടിവെയ്ക്കുകയാണ്.
ലഭ്യമായ സ്ഥിതി വിവരപ്രകാരം രാജ്യത്ത് 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 60 കോടിയാണ്. അതായത് ഇവര്‍ക്ക് നല്‍കാന്‍ 120 കോടി ഡോസ് വാക്‌സിന്‍ വേണം. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിമാസ വാക്‌സിന്‍ ഉത്പാദനം ഏഴ് കോടി ഡോസ് മാത്രമാണ്. എത്ര കിണഞ്ഞ് പരിശ്രമിച്ചാലും അടുത്ത മാസങ്ങളില്‍ പ്രതിമാസ ഉല്‍പ്പാദനം 11.512 കോടി ഡോസ് വരെ മാത്രമേ ഉയരൂ എന്നാണ് വാക്‌സിന്‍ ഉത്പാദകരുടെ നിലപാട്.
Story highlights: covid 19, coronavirus, covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here